എസ്.ഐ.ആർ; ജില്ല കളക്ടർ മിന്നൽ പരിശോധന നടത്തി
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഓ മാരുടെ എന്യൂമറേഷൻ ഫോം വിതരണം പരിശോധിക്കുന്നതിന് ജില്ല കളക്ടർ അലക്സ് വർഗീസ് ചൊവ്വാഴ്ച വൈകിട്ട് ജില്ലയുടെ തെക്കൻ ഭാഗങ്ങളിൽ മിന്നൽ പരിശോധന നടത്തി. ഫോം വിതരണം മന്ദഗതിയിലാണെന്ന് കണ്ടെത്തിയ ബൂത്തുകളിലാണ് പരിശോധന നടത്തിയത്. ഹരിപ്പാട്, കുമാരപുരം, മുതുകുളം, പത്തിയൂർ, ചെട്ടികുളങ്ങര പഞ്ചായത്തുകളിലെ ചില ബൂത്തുകളാണ് കളക്ടർ രാത്രി വൈകിയും പരിശോധന തുടർന്നത്. ഫോം വിതരണം വേഗത്തിലാക്കാനും എത്രയും വേഗം നൂറുശതമാനം ആക്കാനും ഉദ്യോഗസ്ഥർക്കും ബി.എൽ.ഓ മാർക്കും കളക്ടർ നിർദ്ദേശം നൽകി. വരും ദിവസങ്ങളിലും ഫോം വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി മിന്നൽ പരിശോധന തുടരുമെന്നും ജില്ല കളക്ടർ അറിയിച്ചു. ജില്ല കളക്ടർക്കൊപ്പം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഉണ്ടായി.
18 Views
